25.8 C
Kunnamkulam
Saturday, July 25, 2026
Home Bureaus Kunnamkulam 21.5 ലക്ഷത്തിന്റെ ഇടപാട് ; നഗരസഭ സെക്രട്ടറിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രതിഷേധം

21.5 ലക്ഷത്തിന്റെ ഇടപാട് ; നഗരസഭ സെക്രട്ടറിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രതിഷേധം

21.5 ലക്ഷത്തിന്റെ അനധികൃത ഇടപാടില്‍ കുന്നംകുളം നഗരസഭ സെക്രട്ടറിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു. കുന്നംകുളം നഗരസഭാ സെക്രട്ടറിയുടെ അക്കൗണ്ടില്‍ 21.5 ലക്ഷം രൂപയുടെ അനധികൃത ഇടപാടുകള്‍ വിജിലന്‍സ് കണ്ടെത്തിയ സംഭവത്തില്‍ സെക്രട്ടറിയുടെ രാജി ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് കുന്നംകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരസഭയിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തിയത്. പ്രതിഷേധ മാര്‍ച്ച് നഗരസഭാ കാര്യാലയത്തിന് മുന്നിലെ കവാടത്തില്‍ വച്ച് പോലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന ധര്‍ണ്ണ കെ.പി.സി.സി. ജനറല്‍ സെക്രട്ടറി സി.ഒ.ജേക്കബ് ഉദ്ഘാടനം ചെയ്തു. അഴിമതി ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ നഗരസഭ സെക്രട്ടറിക്ക് സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും ഉടന്‍ രാജിവെക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് പി.എ. തോമസ് ചടങ്ങില്‍ അധ്യക്ഷനായി. ഡി.സി.സി. ജനറല്‍ സെക്രട്ടറിമാരായ ബിജോയ് ബാബു, സി ഐ ഇട്ടി മാത്യു, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. സി.ബി. രാജീവ്, കൗണ്‍സിലര്‍മാരായ ഷാജി ആലിക്കല്‍, മിനി മോന്‍സി, രോഷിത്ത് ഓടാട്ട്, അനീന ഷിബു, മിനി കെ.പി., ജിഷ ബേബി എന്നിവര്‍ സംസാരിച്ചു. പ്രതിഷേധ മാര്‍ച്ചിന് കോണ്‍ഗ്രസ് നേതാക്കളായ റെജി മാഷ്, സി.കെ. ബാബു, രാധാകൃഷ്ണന്‍, ജയന്‍ മാഷ്, ജെറിന്‍ പി. രാജു, ഹമീദ് എന്നിവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!