നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന വീടിന് മുകളില്‍ നിന്ന് വീണ് അതിഥി തൊഴിലാളിക്ക് പരിക്കേറ്റു

65

ഗുരുവായൂരില്‍ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന വീടിന് മുകളില്‍ നിന്ന് വീണ് അതിഥി തൊഴിലാളിക്ക് പരിക്കേറ്റു. കൊല്‍ക്കത്ത സ്വദേശി നസീമിനാണ് പരിക്കേറ്റത്. കാവീട് മല്ലാട് റോഡിലുള്ള വീട് നിര്‍മ്മാണത്തിനിടെ രാവിലെ പത്തോടെയാണ് അപകടം. പരിക്കേറ്റയാളെ ആക്ട്‌സ് പ്രവര്‍ത്തകര്‍ മുതുവട്ടൂര്‍ രാജ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.