സി.കെ കുമാരന്‍ ചരമ വാര്‍ഷികം ആചരിച്ചു

119

കര്‍ഷക തൊഴിലാളി യൂണിയന്‍ മുതിര്‍ന്ന നേതാവായിരുന്ന സി.കെ കുമാരന്റെ എഴാം ചരമ വാര്‍ഷികദിനം കെ എസ് കെ ടി യു ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു. രാവിലെ യൂണിറ്റ് – വില്ലേജ് തലങ്ങളില്‍ പതാക ഉയര്‍ത്തി. മുതുവട്ടൂര്‍ സി കെ കുമാരന്‍ സ്മാരക മന്ദിരത്തില്‍ നടന്ന അനുസ്മരണ സദസ്സ് ഗൂരുവായൂര്‍ നഗരസഭ ചെയര്‍മാനും സിപിഎം ജില്ലാ കമ്മറ്റി അംഗവുമായ എം കൃഷ്ണദാസ് ഉല്‍ഘാടനം ചെയ്തു. വി.വിദ്യാധരന്‍ അധ്യക്ഷത വഹിച്ചു. സിപിഎം ഏരിയ സെക്രട്ടറി ടി.ടി ശിവദാസ് അനുസ്മരണ പ്രഭാഷണം നടത്തി. ഷൈനി ഷാജി, കെ.എ ഉണ്ണികൃഷ്ണന്‍, എം.എ അമ്മിണി, ബുഷറ ലത്തിഫ്, പി.എസ് അശോകന്‍ എന്നിവര്‍ സംസാരിച്ചു.