കൊടുമ്പ് ചാത്തന്‍ചിറ കോളനിയില്‍ കുന്നിടിഞ്ഞ് വീണു

98

ശക്തമായ മഴയില്‍ കാഞ്ഞിരക്കോട് കൊടുമ്പ് ചാത്തന്‍ചിറ കോളനിയില്‍ കുന്നിടിഞ്ഞ് വീണു. വട്ടപ്പറമ്പില്‍ ബാബുവിന്റെ വീടിന്റെ സമീപത്തെ കുന്നാണ് ഇടിഞ്ഞത്. വലിയ പാറകളും മണ്ണും വീടിന് സമീപമുള്ള ബാത്ത്‌റൂമിന്റെ മുകളിലേക്ക് വീണു. ബാത്ത്‌റൂമിന്റെ സ്ലാബിനും ഭിത്തിക്കും വിള്ളല്‍ സംഭവിച്ചു. വീട്ടിലുണ്ടായിരുന്ന ബാബുവിന്റെ ഭാര്യ അനിത, മകള്‍ ആര്യ എന്നിവര്‍ വലിയ ശബ്ദം കേട്ട് പുറത്തേക്ക് ഇറങ്ങിയോടി. ആളപായമില്ല.