ഇടിമിന്നലില്‍ വീട് ഭാഗികമായി തകര്‍ന്നു; പോത്ത് കുട്ടി ചത്തു

155

കനത്ത ഇടിമിന്നലില്‍ പോര്‍ക്കുളത്ത് വീട് ഭാഗികമായി തകര്‍ന്നു. മിന്നലേറ്റ പോത്ത് കുട്ടി ചത്തു. ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പോര്‍ക്കുളം കമ്മ്യൂണിറ്റി ഹാളിന് സമീപം 12-ാം വാര്‍ഡിലെ പുലിക്കോട്ടില്‍ വീട്ടില്‍ രാധയുടെ വീടാണ് തകര്‍ന്നത്. ഇവരുടെ ഒന്നര വയസ്സ് പ്രായമുള്ള പോത്തുകുട്ടിയാണ് ചത്തത്. വീട്ടിലെ വൈദ്യുതി സംവിധാനം പൂര്‍ണമായി തകര്‍ന്നു. ചുമരുകളില്‍ വിള്ളലും പലയിടത്തും പൊട്ടലുമുണ്ട്. അകത്ത് സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.