നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറില്‍ ഇടിച്ച് പോലീസുകാരന് പരിക്ക്. വടക്കാഞ്ചേരി സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കുന്നംകുളം സ്വദേശി കുന്നത്തുവളപ്പില്‍ വീട്ടില്‍ 40 വയസ്സുള്ള ബ്രോണിഷിനാണ് പരിക്കേറ്റത്. ഞായറാഴ്ച രാത്രി 8 മണിയോടെ കുന്നംകുളം പുതിയ ബസ്സ്റ്റാന്‍ഡിന് മുന്‍പിലാണ് അപകടമുണ്ടായത്. അപകടത്തില്‍ പരിക്കേറ്റ പോലീസുകാരനെ നന്മ ആംബുലന്‍സ് പ്രവര്‍ത്തകര്‍ മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.