ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് അടിയന്തര ധനസഹായം കൈമാറി

ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ച തൊഴിലുറപ്പ് തൊഴിലാളിയുടെ കുടുംബത്തിന് ചൂണ്ടല്‍ ഗ്രാമ പഞ്ചായത്ത് അടിയന്തര ധനസഹായം കൈമാറി. ചൂണ്ടല്‍ പതിനഞ്ചാം വാര്‍ഡിലെ ചിറപറമ്പ് സ്വദേശി മണ്ടകത്തിങ്കല്‍ കേശവന്റെ കുടുംബത്തിനാണ് അടിയന്തര ധനസഹായമായി 75,000 രൂപ കൈമാറിയത്. കഴിഞ്ഞ ശനിയാഴ്ച്ചയാണ് തൊഴിലുറപ്പ് ജോലിക്കിടെ കേശവന്‍ കുഴഞ്ഞ് വീണ് മരണപ്പെട്ടത്.

ADVERTISEMENT
Malaya Image 1

Post 3 Image