കെട്ടിടം തകര്‍ന്ന് വീണ് വീട്ടമ്മ മരിച്ചതില്‍ പ്രതിഷേധിച്ച്, ആരോഗ്യ മന്ത്രി രാജിക്കണമെന്നാവശ്യപ്പെട്ട് കടവല്ലൂരില്‍ മഹിളാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മന്ത്രി വീണാ ജോര്‍ജിന്റെ ചിത്രങ്ങള്‍ കത്തിച്ചു പ്രതിഷേധ ജ്വാല നടത്തി. ആരോഗ്യമേഖലയെ വെന്റിലേറ്ററിലാക്കിയ മന്ത്രി വീണ ജോര്‍ജ് രാജി വെക്കണമെന്നും, മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് അടിയന്തരസഹായവും, മകള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും പ്രതിഷേധം ഉദ്ഘാടനം ചെയ്ത് മഹിളാ കോണ്‍ഗ്രസ്സ് ജില്ലാ ജനറല്‍ സെക്രട്ടറി സ്മിത മുരളി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് ബിനി സുഭാഷ് അധ്യക്ഷ. ബ്ലോക്ക് മണ്ഡലം ഭാരവാഹികളായ മല്ലിക ശങ്കരന്‍കുട്ടി, നഫീസ ടീച്ചര്‍, ലത ശശീധരന്‍, പാര്‍വ്വതി ഒറ്റപ്പിലാവ്, വിജയ,ലീല ചന്ദ്രന്‍,ദമയന്തി എന്നിവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.