30.4 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Kechery ചിറനെല്ലൂർ സെന്റ് ജോസഫ്‌സ് സ്കൂളിൽ സ്വാതന്ത്ര്യദിന ചിത്രപ്രദർശനം

ചിറനെല്ലൂർ സെന്റ് ജോസഫ്‌സ് സ്കൂളിൽ സ്വാതന്ത്ര്യദിന ചിത്രപ്രദർശനം

43

ചിറനെല്ലൂര്‍ സെന്റ് ജോസഫ്‌സ് എല്‍. പി. സ്‌കൂളില്‍ സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് ചിത്രപ്രദര്‍ശനം സംഘടിപ്പിച്ചു. ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങളുടെ നേര്‍ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ ഒരുക്കിയിരിക്കുന്നത്. സ്‌കൂള്‍ മാനേജര്‍ ഫാ.പ്രിന്‍സ് ചിരിയങ്കണ്ടത്ത് പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രധാന അധ്യാപകന്‍ കെ.പി ജോസഫ്, പിടിഎ പ്രസിഡണ്ട് സുനിത ഷിജു, എം പി ടി എ പ്രസിഡണ്ട് സി.എച്ച് റഷീന, സി,എഫ് ലിന്റ, പി.വി.വിന്‍സി,സി.എഫ്.ഫെമിഎന്നിവര്‍ സംസാരിച്ചു. പൊതുജനങ്ങള്‍ക്ക് കാണുന്നതിനായി പ്രദര്‍ശനം മൂന്നുദിവസം ഉണ്ടായിരിക്കും.

 

ADVERTISEMENT
error: Content is protected !!