31.7 C
Kunnamkulam
Wednesday, September 16, 2026
Home Bureaus Kechery കുനംമൂച്ചി സെന്റ് ഫ്രാന്‍സിസ് സേവിയേഴ്‌സ് ഇടവകയുടെ സ്ഥാപന തിരുനാളിന് തുടക്കം

കുനംമൂച്ചി സെന്റ് ഫ്രാന്‍സിസ് സേവിയേഴ്‌സ് ഇടവകയുടെ സ്ഥാപന തിരുനാളിന് തുടക്കം

45

കുനംമൂച്ചി സെന്റ് ഫ്രാന്‍സിസ് സേവിയേഴ്‌സ് ഇടവകയുടെ സ്ഥാപന തിരുനാളിന് തുടക്കമായി. വെള്ളി ശനി ദിവസങ്ങളിലായാണ് കുനം മൂച്ചി ഇടവകയിലെ 102-ാംസ്ഥാപന തിരുന്നാള്‍  ആഘോഷിക്കുന്നത്. ആഗസ്റ്റ് 8 ശനിയാഴ്ച രാവിലെ നടന്ന ദിവ്യബലിക്കു ശേഷം,ഇടവകവികാരി ഫാ.ജെയ്‌സന്‍ മാറോക്കി കൊടിയേറ്റം നിര്‍വ്വഹിക്കുകയും തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിവിധ ഭക്തസംഘടനകളുടെ നേതൃത്വത്തില്‍ തിരുന്നാള്‍ ഒരുക്ക കുര്‍ബാനകള്‍ ദേവാലയത്തില്‍ നടന്നു വെള്ളിയാഴ്ച്ച രാവിലെ ഇടവകവികാരി കാര്‍മ്മികനായുള്ള ദിവ്യബലിയ്ക്ക് ശേഷം പ്രദക്ഷിണമായി രൂപം എഴുന്നെള്ളിച്ചു. വെക്കലും വിവിധ കുടുംബകൂട്ടായ്മകളിലേക്കുള്ള കിരീടം, കുരിശ് എന്നിവ വെഞ്ചിരിച്ചു നല്‍കലും നടന്നു. കുടുംബ കൂട്ടായ്മകളില്‍ നിന്നുള്ള കിരീടം,കുരിശ് എന്നിവ ബാന്റ് വാദ്യത്തിന്റെ അകമ്പടിയോടെ രാത്രി പത്തിന് ദേവാലയത്തിലെത്തി സമാപിക്കും. തിരുന്നാള്‍ ദിനമായ ആഗസ്റ്റ് 15 ന് രാവിലെ 10 ന് നടക്കുന്ന ആഘോഷമായ തിരുന്നാള്‍ പാട്ടുകുര്‍ബ്ബാനക്ക് ഫാ. പ്രജോവ് വടക്കേത്തല മുഖ്യകാര്‍മ്മികത്വം വഹിക്കും. ഫാ.സെല്‍ജോ വെളിയന്നൂര്‍ക്കാരന്‍ തിരുന്നാള്‍ സന്ദേശം നല്‍കും തുടര്‍ന്ന്, ഇടവക വിശ്വാസികള്‍ അണിനിരക്കുന്ന പ്രദക്ഷിണം, കുനംമൂച്ചി സെന്റര്‍ ചുറ്റി ദേവാലയത്തിലെത്തി സമാപിക്കും.തിരുന്നാള്‍ ആഘോഷത്തിന്, കൈക്കാരന്മാരായ ജോഷി വര്‍ഗീസ് അല്‍ഫോണ്‍സ് മുട്ടത്ത്, എം.കെ.റെജി, കെ.വി.ജോയ് കേന്ദ്രസമിതി പ്രസിഡന്റ്എ.ജെ.ജോണ്‍സന്‍ , സെക്രട്ടറി ടി.എല്‍ സാബു, ട്രഷറര്‍ എം.കെ. ഷാജന്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

 

ADVERTISEMENT
error: Content is protected !!