29.5 C
Kunnamkulam
Thursday, November 19, 2026
Home Bureaus Perumpilavu ഇന്ദിരാഗാന്ധി ജന്മദിനം; കാട്ടകാമ്പാല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

ഇന്ദിരാഗാന്ധി ജന്മദിനം; കാട്ടകാമ്പാല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

1

മുന്‍ പ്രധാനമന്ത്രിയും ഇന്ത്യയുടെ ഉരുക്കുവനിതയുമായ ഇന്ദിരാഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ച് കാട്ടകാമ്പാല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചിറക്കല്‍ സെന്ററില്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറിയും കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ കെ. ജയശങ്കര്‍ നിര്‍വഹിച്ചു.മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് എം.എം. അലി അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് ഭാരവാഹികളായ എം.എസ്. മണികണ്ഠന്‍, എം.എ. അബ്ദുല്‍ റഷീദ്, എന്‍.കെ. അബ്ദുല്‍ മജീദ്, ബിജു സി. ജോബ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ഐപ്പ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.പി. രാജന്‍, ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.തുടര്‍ന്ന് നേതാക്കളും പ്രവര്‍ത്തകരും ഇന്ദിരാഗാന്ധിയുടെ ഛായാചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി .

 

ADVERTISEMENT
error: Content is protected !!