വടക്കേക്കാട് ഐസിഎ ഹയര്‍ സെക്കണ്ടറി സ്കൂളില്‍, ഇന്റര്‍ സ്കൂള്‍ ഖുര്‍ആന്‍ പാരായണ മത്സരം നടത്തി. യുപി വിഭാഗം ആണ്‍കുട്ടികളുടെ മത്സരത്തില്‍ ഒരുമനയൂര്‍ ഐഡിസി സ്കൂളിലെ അയാന് അമീര്‍, പെണ്‍കുട്ടികളുടെ മത്സരത്തില്‍ ഐസിഎ സ്കൂളിലെ ഹാദിയ അന്‍വര്‍, ഹൈസ്കൂള്‍ വിഭാഗം ആണ്‍കുട്ടികളുടെ മത്സരത്തില്‍ ഒരുമനയൂര്‍ നാഷണല്‍ ഹുദ സ്കൂള്‍ വിദ്യാര്‍ഥി എന്‍.എം അഹമ്മദ് ഷഹീന്, പെണ്‍കുട്ടികളുടെ മത്സരത്തില്‍ ഐസിഎ യിലെ ഫിദാന നൗറിന് എന്നിവര്‍ വിജയികളായി. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് ക്യാഷ് പ്രൈസും ട്രോഫിയും സര്‍ട്ടിഫിക്കറ്റും, പങ്കെടുത്ത എല്ലാവര്ക്കും സാക്ഷ്യപത്രവും നല്കി അനുമോദിച്ചു.



