അന്താരാഷ്ട്ര നഴ്‌സസ് ദിനം ആചരിച്ചു

കുന്നംകുളം ഷെയര്‍ ആന്‍ഡ് കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ യൂണിറ്റി ആശുപത്രിയുടെ സഹകരണത്തോടെ അന്താരാഷ്ട്ര നഴ്‌സസ് ദിനം ആചരിച്ചു. നഗരസഭ കൗണ്‍സിലറും ഷെയര്‍ ആന്‍ഡ് ഷെയര്‍ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റുമായ ലെബീബ് ഹസ്സന്‍ ദിനാചരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ.ജോഷി തോമസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡോ.കമല എം ഉണ്ണി, പി.സുമേഷ്, കെ.സുധ എന്നിവര്‍ സംസാരിച്ചു. പി സേതുമാധവന്‍ സ്വാഗതവും ഷെമീര്‍ ഇഞ്ചിക്കാലില്‍ നന്ദിയും പറഞ്ഞു. ഔട്ട് സ്റ്റാന്‍ഡിങ് പെര്‍ഫോമന്‍സ്‌നുള്ള നഴ്‌സിംഗ് അവാര്‍ഡുകള്‍ സമ്മാനിച്ചു. ആശുപത്രിയിലെ മുഴുവന്‍ നഴ്‌സുമാരെയും റോസാപ്പൂക്കള്‍ നല്‍കി ആദരിച്ചു.

 

ADVERTISEMENT