30.9 C
Kunnamkulam
Sunday, September 13, 2026
Home Bureaus Perumpilavu തൃത്താല കുടിവെള്ള പദ്ധതിയുടെ പ്രധാന പൈപ്പ് പൊട്ടി ആയിരക്കണക്കിന് ലിറ്റര്‍ വെള്ളം പാഴായി

തൃത്താല കുടിവെള്ള പദ്ധതിയുടെ പ്രധാന പൈപ്പ് പൊട്ടി ആയിരക്കണക്കിന് ലിറ്റര്‍ വെള്ളം പാഴായി

62

സംസ്ഥാന പാതയില്‍ പെരുമ്പിലാവ് – പട്ടാമ്പി റോഡില്‍ തൃത്താല കുടിവെള്ള പദ്ധതിയുടെ പ്രധാന പൈപ്പ് പൊട്ടി ആയിരക്കണക്കിന് ലിറ്റര്‍ വെള്ളം പാഴായി. റോഡും തകര്‍ന്നു. വ്യാഴാഴ്ച രാത്രി 8 മണിയോടെയാണ് മൂന്ന് ഇടങ്ങളിലായി പൈപ്പ് പൊട്ടിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ജല അതോറിറ്റി അധികൃതര്‍ പൈപ് ലൈന്‍ അടച്ചതോടെയാണ് വെള്ളമൊഴുക്കു നിലച്ചത്. അറ്റകുറ്റ പണിക്കായി പുതുതായി നിര്‍മ്മിച്ച റോഡ് പൊളിക്കേണ്ടിവരും. പെരുമ്പിലാവ് മുതല്‍ ജില്ലാ അതിര്‍ത്തിയായ തണത്തറ പാലം വരെയും നാലു കിലോമീറ്ററോളം ദൂരത്തില്‍ പല ഭാഗങ്ങളിലും പൈപ്പുപൊട്ടി റോഡ് തകര്‍ന്നിട്ടുണ്ട്. ഇവിടെ അപകടങ്ങളും പതിവാണ്.

ADVERTISEMENT
error: Content is protected !!