26 C
Kunnamkulam
Wednesday, July 15, 2026
Home Bureaus Perumpilavu ഐഡിയല്‍ റിലീഫ് വിംഗിന്റെ രണ്ടാമത്തെ സംഘം വയനാട്ടിലേക്ക് പുറപ്പെട്ടു

ഐഡിയല്‍ റിലീഫ് വിംഗിന്റെ രണ്ടാമത്തെ സംഘം വയനാട്ടിലേക്ക് പുറപ്പെട്ടു

ഐഡിയല്‍ റിലീഫ് വിംഗിന്റെ നേതൃത്വത്തില്‍ തൃശ്ശൂര്‍ ജില്ലയില്‍ നിന്നും രണ്ടാമത്തെ സംഘം രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി വയനാട്ടിലേക്ക് പുറപ്പെട്ടു. ദുരന്തം നടന്നയുടന്‍ പുറപ്പെട്ട പത്തംഗ സംഘത്തിനു പിറകേയാണ് ഏഴംഗ സംഘം ശനിയാഴ്ച വൈകീട്ട് ഏഴരയോടെ പെരുമ്പിലാവില്‍ നിന്നും പുറപ്പെട്ടത്. മൃതദേഹങ്ങള്‍ കണ്ടെടുക്കുന്നതിനായുള്ള പ്രത്യേക പരിശീലനം ലഭിച്ച സംഘമാണ് ഐ ആര്‍ ഡബ്ലിയു. ഗ്രൂപ്പ് ലീഡര്‍ വി എസ്. ജമാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ദൗത്യ നിര്‍വ്വഹണത്തിനായി തിരിച്ചിട്ടുള്ളത്.

 

ADVERTISEMENT
error: Content is protected !!