27.9 C
Kunnamkulam
Sunday, August 16, 2026
Home Bureaus Perumpilavu സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

29

ബ്ലഡ് ഡോണേഴ്‌സ് കേരള സ്ഥാപകനും മുന്‍ സംസ്ഥാന പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്‌കറിന്റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ചങ്ങരംകുളം വിന്നേഴ്‌സ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് ആമയവും ബി.ഡി.കെ. പൊന്നാനിയും സംയുക്തമായി സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 70 പേര്‍ രജിസ്റ്റര്‍ ചെയ്ത ക്യാമ്പില്‍ 20 പുതു രക്തദാതാക്കളും മൂന്ന് വനിതകളും ഉള്‍പ്പെടെ 47 പേര്‍ രക്തം ദാനം ചെയ്തു. 2025 ജൂലൈ 14-ന് കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് അന്തരിച്ച വിനോദ് ഭാസ്‌കറിന്റെ സ്മരണാര്‍ത്ഥം സംസ്ഥാനവ്യാപകമായി ബി.ഡി.കെ. പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച രക്തദാന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ക്യാമ്പ് നടന്നത്. വിന്നേഴ്‌സ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ഭാരവാഹികള്‍, ബി.ഡി.കെ. ജില്ലാ-താലൂക്ക് ഭാരവാഹികള്‍, എയ്ഞ്ചല്‍സ് വിംഗ് പ്രവര്‍ത്തകര്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. പെരിന്തല്‍മണ്ണ ഗവ.ബ്ലഡ് സെന്ററിന്റെ സഹകരണത്തോടെ നടന്ന ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. രക്തദാനം നടത്തിയ എല്ലാ സുമനസ്സുകളെയും ബി.ഡി.കെ. ഭാരവാഹികള്‍ അഭിനന്ദിച്ചു. ക്യാമ്പ് സംഘടിപ്പിച്ച വിന്നേഴ്‌സ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിനെ ബി.ഡി.കെ. പൊന്നാനി താലൂക്ക് കമ്മിറ്റിയും പെരിന്തല്‍മണ്ണ ഗവ. ബ്ലഡ് സെന്ററും ഉപഹാരം നല്‍കി ആദരിച്ചു.

 

ADVERTISEMENT
error: Content is protected !!