മലര്‍വാടി ടീന്‍ ഇന്ത്യയുടെ സംസ്ഥാനതല അവാര്‍ഡുകളില്‍ പെരുമ്പിലാവ് അന്‍സാര്‍ ടീന്‍ ഇന്ത്യ ബെസ്റ്റ് സ്റ്റേറ്റ് യൂണിറ്റ് .രണ്ടാം സ്ഥാനം പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂളിന് ലഭിച്ചു. ഇതോടൊപ്പം, ടീന്‍ ഇന്ത്യ ബെസ്റ്റ് കോര്‍ഡിനേറ്റര്‍ അവാര്‍ഡ് അന്‍സാറിലെ ഇംഗ്ലീഷ് സ്‌കൂളിലെ അധ്യാപകന്‍ ടി.പി. അസീസ് സ്വന്തമാക്കി. ഐ.ഇ.സി.ഇ. ഡയറക്ടര്‍ കെ.കെ. ബഷീറില്‍ നിന്നും അസീസ് അവാര്‍ഡ് ഏറ്റുവാങ്ങി. മലര്‍വാടി സംസ്ഥാന കോര്‍ഡിനേറ്റര്‍ മുസ്തഫ മങ്കട, ടീന്‍ ഇന്ത്യ സംസ്ഥാന സമിതി അംഗങ്ങളായ ഡോ മഹമൂദ് ശിഹാബ്, മുഹമ്മദ് ഇക്ബാല്‍, ജലീല്‍ മോങ്ങം, മലര്‍വാടി രക്ഷധികാരി പീ വീ റഹ്‌മാബി ടീച്ചര്‍ എന്നിവര്‍ പങ്കെടുത്തു. മികച്ച റിപ്പോര്‍ട്ടിനുള്ള അച്ചീവ്‌മെന്റ് അവാര്‍ഡും അന്‍സാര്‍ മലര്‍വാടി യൂണിറ്റ് നേടി. വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ടീന്‍ ഇന്ത്യ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച ഈ അംഗീകാരം സ്‌കൂളിന്റെ സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ മികവിനുള്ള തെളിവാണെന്ന് സ്‌ക്കൂള്‍ ഡയക്ടര്‍ വ്യക്തമാക്കി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് സാജിത റസാക്ക് അവാര്‍ഡ് ജേതാവായ ടി പി അസീസിന് സ്‌കൂളിന്റെ ഉപഹാരം നല്‍കി ആദരിച്ചു.



