സംസ്ഥാന തായ്ക്വണ്ട ചാമ്പ്യന്‍ഷിപ്പില്‍ അക്കിക്കാവ് സ്വദേശിനി ഇഷിക രഞ്ജീഷ് വെങ്കല മെഡല്‍ കരസ്ഥമാക്കി. എറണാകുളം കടവന്തറ റീജിയന്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ നടന്ന പെണ്‍കുട്ടികളുടെ 51 കിലോഗ്രാം വിഭാഗത്തിലാണ് ഇഷിക മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്. അക്കിക്കാവ് പാറോല രഞ്ജീഷ് -സുജിത ദമ്പതികളുടെ മകളായ ഇഷിക ചൊവ്വന്നൂര്‍ സെന്റ് മേരീസ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. ഇഷ പാര്‍വതി, ഇഷാര രഞ്ജീഷ് എന്നിവര്‍ സഹോദരിമാരാണ്.