ചാലിശേരി ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ ജാഗ്രത സമിതി യോഗവും, സ്ഥലം മാറി പോകുന്ന എസ് എച്ച് ഒ ക്ക് ആദരവും നല്‍കി. സ്ഥലം മാറി പോകുന്ന പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ആര്‍ കുമാറിനെ ജാഗ്രത സമിതി അംഗം അഡ്വ ഭാസ്‌ക്കരന്‍ പൊന്നാട അണിയിച്ചു. ജാഗ്രത സമിതിയുടെ നേതൃത്വത്തില്‍ പ്രതീക്ഷ ചാരിറ്റബിള്‍ സൊസൈറ്റിയില്‍ വെച്ച് ആഗസ്റ്റ് 31 ന് ഓണഘോഷം നടത്താന്‍ യോഗം തീരുമാനിച്ചു. കമ്മ്യൂണിറ്റി റിലേഷന്‍ ഓഫീസര്‍ ടി. അരവിന്ദ്, ബീറ്റ് ഓഫിസര്‍മാരായ ആര്‍.ജി രജിത്, സുരേഷ്‌കുമാര്‍, ജാഗ്രത സമിതി അംഗങ്ങളായ ബഷീര്‍ തങ്ങള്‍, മോഹന്‍ മഞ്ചേരി, പി.യു. എഡ് വി, സുരേഷ്, സുനിത, ഷക്കീര്‍, സി എം സജീവന്‍, ഹമീദ്, കബീര്‍ എന്നിവര്‍ പങ്കെടുത്തു