24.3 C
Kunnamkulam
Tuesday, August 11, 2026
Home Bureaus Perumpilavu നൂറോളം ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരമൊരുക്കി കാട്ടകാമ്പാല്‍ ‘തൊഴില്‍മേള 2026’

നൂറോളം ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരമൊരുക്കി കാട്ടകാമ്പാല്‍ ‘തൊഴില്‍മേള 2026’

37

കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആദിത്യ ബിര്‍ള ക്യാപിറ്റലിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച തൊഴില്‍മേളയുടെ ഉദ്ഘാടനം കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ജയശങ്കര്‍ നിര്‍വഹിച്ചു.വൈസ് പ്രസിഡന്റ് മിനി ഐപ്പ് അധ്യക്ഷത വഹിച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ എം റസാഖ് സ്വാഗതം ആശംസിച്ച ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി കെഎസ് സുജ, ആദ്യത്യ ബിര്‍ള ക്യാപിറ്റല്‍ ഉദ്യോഗസ്ഥരായ എ എ റഹീല, പി എം ഷാനിഹ, എന്‍ എം ഹഫിത, വി വി വിനീത തുടങ്ങിയവര്‍ സംസാരിച്ചു. തൊഴില്‍ മേളക്കെത്തിയ നൂറോളം യുവതി യുവാക്കളില്‍ നിന്ന് 24 ഓളം പേരുടെ ഷോര്‍ട്ട് ലിസ്റ്റ് തയ്യാറാക്കി ജോലി നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

 

ADVERTISEMENT
error: Content is protected !!