കോണ്‍ഗ്രസ്സ് പൂക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെ.കരുണാകരന്റെ ജന്മദിനം ആചരിച്ചു

കോണ്‍ഗ്രസ്സ് പൂക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെ.കരുണാകരന്റെ ജന്മദിനം ആചരിച്ചു. തമ്പുരാന്‍പടി കോണ്‍ഗ്രസ്സ് ഭവനില്‍ പുഷ്പാര്‍ച്ചനയും, അനുസ്മരണവും നടത്തി. ആന്റോ തോമസിന്റെ അദ്ധ്യക്ഷതയില്‍, സേവാദള്‍ ജില്ലാ സെക്രട്ടറി വി.എം. അഷറഫ് യോഗം ഉദ്ഘാടനം ചെയ്തു. ജലീല്‍ പൂക്കോട്, റ്റി എ ഷാജി, സാബു ചൊവ്വല്ലൂര്‍, എ.എസ്. ശ്രീനിവാസന്‍, ബഷീര്‍ പൂക്കോട്, വി.കെ.വിമല്‍, ജോണ്‍സന്‍ ചൊവ്വല്ലൂര്‍, റാബിയ ജലീല്‍ എന്നിവര്‍ സംസാരിച്ചു. കൗണ്‍സിലര്‍ ജീഷ്മ സുജിത്ത് സ്വാഗതവും പി.സത്താര്‍ നന്ദിയും പറഞ്ഞു.

ADVERTISEMENT