25.3 C
Kunnamkulam
Tuesday, August 25, 2026
Home Bureaus Erumapetty കടങ്ങോട് മില്ല് സെന്ററിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ ആഹ്ലാദ പ്രകടനത്തിനിടയിൽ പടക്കം പൊട്ടിച്ചതിനെ തുടർന്ന് വ്യാപാരിക്ക്...

കടങ്ങോട് മില്ല് സെന്ററിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ ആഹ്ലാദ പ്രകടനത്തിനിടയിൽ പടക്കം പൊട്ടിച്ചതിനെ തുടർന്ന് വ്യാപാരിക്ക് പരിക്കേറ്റതായി പരാതി

98

കടങ്ങോട് മില്ല് സെന്ററിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ ആഹ്ലാദ പ്രകടനത്തിനിടയിൽ പടക്കം പൊട്ടിച്ചതിനെ തുടർന്ന് വ്യാപാരിക്ക് പരിക്കേറ്റതായി പരാതി.മില്ല് സെന്ററിൽ മൊബൈൽ ഫോൺ ഷോപ്പ് നടത്തുന്ന കടങ്ങോട് വെളളുതടത്തിൽ ഷിഹാബിന്റെ കഴുത്തിലാണ് പടക്കം പൊട്ടി തെറിച്ച് വീണ് പരുക്കേറ്റത്. കടയുടെ മുന്നിലിട്ട് പടക്കം പൊട്ടിച്ചപ്പോൾ തെറിക്കുകയായിരുന്നു. ഷിഹാബ് ആശുപത്രിയിൽ ചികിൽസ തേടി.അശ്രദ്ധയോടെ അപകരമായ രീതിയിൽ പടക്കം പൊട്ടിച്ചതിന് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഷിഹാബ് എരുമപ്പെട്ടി പോലീസിൽ പരാതി നൽകി.

ADVERTISEMENT
error: Content is protected !!