കടങ്ങോട് സോക്കര്‍ ലീഗ് 5-ാം സീസണ് മുന്നോടിയായി താരലേലം ചിറമനേങ്ങാട് ഈഴവ സമുദായം ഹാളില്‍ നടന്നു. പഞ്ചായത്തിലെ പത്ത് ടീമുകള്‍ക്കായി ഇരുനൂറിലധികം വരുന്ന താരങ്ങളാണ് സോക്കര്‍ ലീഗില്‍ രജിസ്റ്റര്‍ ചെയ്തത്. ജലില്‍ കടങ്ങോട്, എം.പി. സിജോ, ദീപക് കടങ്ങോട്, അര്‍ഷാദ്, മഹേഷ് എന്നിവര്‍ നേതൃത്വം നല്‍കി. സഞ്ചാരി കടങ്ങോട്, വിഎഫ്എ വെള്ളറക്കാട്, ഗേങ്ങേഴ്‌സ് പന്നിത്തടം, സിതാര ചിറമനേങ്ങാട്, ടീം വെല്ലിക്ക പന്നിത്തടം, എംസിസി പാഴിയോട്ടു മുറി, ഫെയ്‌സ് ലുക്ക് കരിയന്നൂര്‍, സിബിസി ചിറ്റിലാംങ്ങാട്, ചെമ്പാടി കടങ്ങോട്, മലര്‍വാടി ചിറമനേങ്ങാട് എന്നീ ടീമുകളാണ് ലീഗില്‍ പങ്കെടുക്കുക. ജനുവരി 26 മുതല്‍ വെള്ളറക്കാട്, കടങ്ങോട് പഞ്ചായത്ത് ഗ്രൗണ്ടിലാണ് ലീഗ് ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്. ബബിന്‍, റാഷിക്ക് എന്നിവര്‍ നേതൃത്വം നല്‍കി. സോക്കര്‍ ലീഗിലൂടെ ലഹരി വിരുദ്ധ ക്യാമ്പെയ്‌നുകള്‍ക്ക് തുടക്കം കുറിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.



