കടല്‍ക്ഷോഭം മൂലം ദുരിതമനുഭവിക്കുന്ന കടപ്പുറം പഞ്ചായത്തിനെ കേന്ദ്ര-കേരള സര്‍ക്കാരുകള്‍ അവഗണിക്കുന്നുവെന്നാരോപിച്ച് പ്രതിഷേധത്തിനൊരുങ്ങി പഞ്ചായത്ത് ഭരണസമിതി. ഇതിന്റെ ഭാഗമായി നവംബര്‍ 9ന് ജനകീയ സമര സദസ്സ് സംഘടിപ്പിക്കും. പഞ്ചായത്തിലെ തീരദേശ പ്രദേശങ്ങളിലെ കടല്‍ക്ഷോഭ ദുരിതത്തിന് ശാശ്വത പരിഹാരം കാണുക, തീരദേശപ്രദേശത്തെ കോസ്റ്റല്‍ ഹോട്ട് സ്‌പോട്ടില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക, കടല്‍ക്ഷോഭ ദുരിതത്തില്‍ നാശനഷ്ടം സംഭവിക്കുന്ന തീരദേശവാസികള്‍ക്ക് നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജനകീയ സമര സദസ്സ് നടത്തുന്നത്. അഞ്ചങ്ങാടി വളവില്‍ നവംബര്‍ 9ന് വൈകിട്ട് 4 മണി മുതല്‍ 10 മണി വരെയാണ് പരിപാടി. തീരദേശ വനിത ഫെഡറേഷന്‍ സംസ്ഥാന പ്രസിഡണ്ടും, പരിസ്ഥിതി പ്രവര്‍ത്തകരുമായ മാഗ്ലിന്‍ ഫിലോമിന ഉദ്ഘാടനം ചെയ്യും.
ADVERTISEMENT