പുന്നത്തൂര്‍ എഫ്.സിയുടെ നേതൃത്വത്തില്‍ 40 വയസ് മുതലുള്ള കളിക്കാരെ ഉള്‍പ്പെടുത്തി ശനിയാഴ്ച അഖില കേരള വെറ്ററന്‍ ഫുട്ബാള്‍ ടൂര്‍ണമെന്റ് നടത്തുമെന്ന് സംഘാടകര്‍ ഗുരുവായൂരില്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. തൊഴിയൂര്‍ ലാലിഗ ടര്‍ഫ് കോര്‍ട്ടില്‍ വൈകിട്ട് ആറിന് ഗുരുവായൂര്‍ എസ്.എച്ച്.ഒ സി.പ്രേമാനന്ദകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വി.പി. ഷാജി മുഖ്യാതിഥിയാകും. കേരളത്തിലെ 12 പ്രമുഖ ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കും. ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് കെ.പി. സജീവ് സ്മാരക ട്രോഫിയും 10,000 രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് നന്ദന്‍ സ്മാരക ട്രോഫിയും 5000 രൂപയും സമ്മാനിക്കും.
ADVERTISEMENT