ഓള്‍ കേരള വീല്‍ ചെയര്‍ റൈറ്റ് ഫെഡറേഷന്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ചാവക്കാട് സിവില്‍ സ്റ്റേഷന് മുന്‍പില്‍ സമരം നടത്തി. കൈവല്യ ലോണുകള്‍ ഉടന്‍ അനുവദിക്കുക, ഭിന്നശേഷി പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിക്കുക, ആശ്വാസകിരണം കുടിശ്ശിക ഉടന്‍ വിതരണം ചെയ്യുക, 80% ഭിന്നശേഷിക്കാരെ പ്രത്യേക പരിഗണന വിഭാഗത്തില്‍ ഉള്‍പ്പെടുത്തുക, ഭിന്നശേഷിയുള്ളവര്‍ക്കായി സംവരണം ചെയ്ത 4% സര്‍ക്കാര്‍ ജോലിയില്‍ അര്‍ഹതപ്പെട്ടവരെ മാത്രം നിയമിക്കുകയും പുനരധിവാസ കേന്ദ്രങ്ങള്‍ സര്‍ക്കാര്‍ ചെലവില്‍ കൂടുതല്‍ ആരംഭിക്കുകയും ചെയ്യുക എന്നീ ആവശ്യങ്ങളാണ് എ.ഐ.ഡബ്ലി.യു.ആര്‍.എഫ്. സമരത്തില്‍ ഉന്നയിച്ചത്. സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് പി.ബി.സക്കീര്‍ ഹുസൈന്‍ സമരം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍ നാട്ടിക അധ്യക്ഷത വഹിച്ചു.
ADVERTISEMENT