നവംബര്‍ 11 മുതല്‍ 14 വരെ എ.വി. ഹയര്‍ സെക്കണ്ടറി സ്‌കൂളിലും, ന്യൂ എല്‍.പി.
സ്‌കൂളിലുമായി നടക്കുന്ന പൊന്നാനി ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ പന്തല്‍ കാല്‍ നാട്ടല്‍ കര്‍മ്മം പൊന്നാനി നഗരസഭ പ്രതിപക്ഷ നേതാവ് ഫര്‍ഹാന്‍ ബിയ്യം, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.ശ്രീജ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. സ്റ്റേജ് പന്തല്‍ കമ്മറ്റി ചെയര്‍മാന്‍ ഫൈസല്‍ ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ പി.സക്കീര്‍ വെളിയങ്കോട് സ്വാഗതം പറഞ്ഞു. അയ്യായിരത്തിലധികം പ്രതിഭകള്‍ മാറ്റുരക്കുന്ന കലാ മാമാങ്കത്തിന് പ്രധാന വേദികളുള്‍പെടെ 23 വേദികളാണ് സജ്ജീകരിക്കുന്നത്.
ADVERTISEMENT