പെങ്ങാമുക്ക് സെന്റ് പീറ്റേഴ്‌സ് & സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പഴയ പള്ളിയുടെ 124-ാമത് ശിലാസ്ഥാപന പെരുന്നാളിന് കൊടികയറി. വ്യാഴാഴ്ച്ച രാവിലെ വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം ഇടവക വികാരി ഫാ. ബേസില്‍ കൊല്ലാര്‍മാലി കൊടിയേറ്റം നടത്തി. ഇടവക അംഗങ്ങളായ ഫാ.ജയേഷ് ജേക്കബ് പുലിക്കോട്ടില്‍, ഫാ. വികാസ് വടക്കന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. നവംബര്‍ 13, 14 തീയതികളിലാണ് പെരുന്നാള്‍ ആഘോഷം. ട്രസ്റ്റി സോജന്‍ കെ ജെ, സെക്രട്ടറി അരുണ്‍ റ്റി രാജന്‍, ജോയിന്റ് സെക്രട്ടറി ജിജോ ജോര്‍ജ്ജ് കെ എന്നിവരടങ്ങിയ പള്ളി മാനേജിംഗ് കമ്മിറ്റി നേതൃത്വം നല്‍കി.
ADVERTISEMENT