നവംബര്‍ 24ന് കേച്ചേരിയില്‍ നടക്കുന്ന അഹ്‌മദിയ്യാ മുസ്ലിം ജമാഅത്തിന്റെ ജില്ലാ സമ്മേളനത്തിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായി വിശകലനയോഗം ചേര്‍ന്നു. ആളൂര്‍ അഹ്‌മദിയ്യാ മിഷന്‍ ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് എച്ച് സുലൈമാന്‍ മാസ്റ്റര്‍ അധ്യക്ഷനായി. ജില്ലാ ഭാരവാഹികളായ അബ്ദുള്‍ ബഷീര്‍, മൗലവി കമറുദ്ധീന്‍, കെ ഉണ്ണീന്‍, അബ്ദുള്‍ ഖാദിര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
നവംബര്‍ 24ന് കേച്ചേരി സിറ്റി പാലസില്‍ വെച്ചാണ് അഹ്‌മദിയ്യാ മുസ്ലിം ജമാഅത്തിന്റെ തൃശ്ശൂര്‍ -പാലക്കാട് ജില്ലാ സമ്മേളനം ചേരുന്നത്.
ADVERTISEMENT