കടങ്ങോട് പഞ്ചായത്ത് ആറാം വാര്‍ഡ് മണ്ടംപറമ്പില്‍ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു. തച്ചങ്കോട് മുഹമ്മദിന്റെ റബ്ബര്‍ എസ്റ്റേറ്റിലെ കമ്പിവേലിയില്‍ കുടുങ്ങിയ കാട്ടുപന്നിയെയാണ് വെടിവെച്ച് കൊന്നത്. കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാന്‍ ഗ്രാമപഞ്ചായത്ത് കരാര്‍ നല്‍കിയിരുന്നു. അനുമതിയും തോക്കിന് ലൈസന്‍സുമുള്ള അലക്‌സാണ് പന്നിയെ വെടിവെച്ചത്. 110 കിലോഗ്രാം തൂക്കം വരുന്ന പന്നിയെ ഭക്ഷ്യയോഗ്യമല്ലാതെയാക്കി കുഴിച്ചുമൂടി.
ADVERTISEMENT