കടവല്ലൂര്‍ കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായി കര്‍ഷകര്‍ക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു. ജൈവ കൃഷി രീതികള്‍, ജൈവ കീടനാശിനികള്‍ എന്നിവയുടെ നിര്‍മ്മാണവും പ്രയോ – ഗരീതികളും പരിശീലനത്തില്‍ വിശദീകരിച്ചു. രാസ കീടനാശിനികളുടെയും രാസവളങ്ങളുടെയും അമിത ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചും പരിശീലനത്തില്‍ ബോധവല്‍ക്കരണം നല്‍കി. കടവല്ലൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം. സലിം ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പ്രഭാത് മുല്ലപ്പിള്ളി അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍മാരായ എ.പി.ഹസീന, അഷറഫ എന്നിവര്‍ സംസാരിച്ചു. കുന്നംകുളം കൃഷി ഓഫീസര്‍ എസ്. ജയന്‍ പരിശീ ലന ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. കൃഷി ഓഫീസര്‍ മിന്നു തോമാസ് സ്വാഗതവും കൃഷി അസിസ്റ്റന്റ് റോണി ചീരന്‍ ന ന്ദിയും പറഞ്ഞു.



