അനുഷ്ഠാനകലയായ കളംപാട്ടിനെ നേരില്‍ കണ്ടറിഞ്ഞ് തിരുവത്ര ശ്രീനാരായണ വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍. അന്യമായിക്കൊണ്ടിരിക്കുന്ന കലകളെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സ്‌കൂളില്‍ കളംപാട്ട് ശില്പശാല സംഘടിപ്പിച്ചത്. കേരള ഫോക്‌ലോര്‍ അക്കാദമി പുരസ്‌കാര ജേതാവും, കളംപാട്ട് കലാകാരനുമായ കടന്നമണ്ണ ശ്രീനിവാസനാണ് ശില്പശാല നയിച്ചത്.
കളംപാട്ടിന്റെ ആചാര അനുഷ്ഠാന ചടങ്ങുകളും, ഐതിഹ്യങ്ങളും, സങ്കല്പങ്ങളും വ്യക്തമാക്കുന്ന സോദോഹരണ പ്രഭാഷണവും, നന്തുണി ഉപയോഗിച്ചുള്ള കളംപാട്ടും കുട്ടികള്‍ക്ക് നവ്യാനുഭവമായി. 242 കളംപാട്ട് ശില്പശാല പൂര്‍ത്തിയാക്കിയ ശ്രീനിവാസനെ പ്രിന്‍സിപ്പല്‍ പ്രിയ മധു ഉപഹാരം നല്കി ആദരിച്ചു.