കുന്നംകുളം ബ്യൂറോ ഓഫ് ആര്‍ട്‌സ് & റിക്രിയേഷന്റെ 611-ാമത് പ്രോഗ്രാം വെള്ളിയാഴ്ച തിരുവനന്തപുരം നവോദയയുടെ കലുങ്ക് എന്ന നാടകത്തിന്റെ അവതരണം നടക്കും. രാത്രി 7ന് കുന്നംകുളം ടൗണ്‍ഹാളിലാണ് നാടകാവതരണം. പ്രദീപ്കുമാര്‍ കാവുംതറയുടെ രചനയില്‍ മനോജ് നാരായണനാണ് നാടകത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചത്. മികച്ച അഭിപ്രായം നേടിയ നാടകം ഒട്ടനവധി അംഗീകാരങ്ങളും സ്വന്തമാക്കിയിരുന്നു.