കേറ്ററിംഗ് സര്‍വ്വീസുമായി കുടുംബശ്രീ പ്രവര്‍ത്തകര്‍

കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തില്‍ ‘സ്മാര്‍ട്ട് കിച്ചണ്‍’ കേറ്ററിംഗ് സര്‍വീസ് ആരംഭിച്ചു. പന്ത്രണ്ടാം വാര്‍ഡിലെ ചൂരക്കുളം ഐശ്വര്യ കുടുംബശ്രീയുടെ നേതൃത്വത്തിലാണ് സ്മാര്‍ട്ട് കിച്ചണ്‍ എന്ന പേരില്‍ കേറ്ററിംഗ് സര്‍വീസ് ആരംഭിച്ചിട്ടുള്ളത്. പഞ്ചായത്ത് പ്രസിഡണ്ട് മിനി ജയന്‍ കേറ്ററിംഗ് യൂണിറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ എന്‍ എ ബാലചന്ദ്രന്‍ അദ്ധ്യക്ഷനായി.

ADVERTISEMENT
Malaya Image 1

Post 3 Image