കുന്നംകുളം കാണിപ്പയ്യൂര്‍ കുരിശിനു സമീപം ഓട്ടോറിക്ഷയ്ക്ക് പുറകില്‍ സ്വകാര്യ ബസ് ഇടിച്ച് അപകടം. ആര്‍ക്കും പരിക്കില്ല. വെള്ളിയാഴ് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം ഉണ്ടായത്. തൃശൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് സര്‍വീസ് നടത്തുകയായിരുന്ന നെച്ചിക്കാട്ടില്‍ ലിമിറ്റഡ് സ്റ്റോപ്പ് ബസ് മുന്‍പില്‍ പോവുകയായിരുന്ന ഓട്ടോറിക്ഷ കുരിശിനു സമീപത്ത് നിന്ന് ബ്ലോക്ക് റോഡിലേക്ക് പെട്ടെന്ന് തിരിച്ചതോടെ ഓട്ടോറിക്ഷയ്ക്ക് പിറകില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസ്സിനും ഓട്ടോറിക്ഷക്കും കേടുപാടുകള്‍ സംഭവിച്ചു.
ADVERTISEMENT