കാപ്പ നിയമം ലംഘിച്ച് ജില്ലയില്‍ പ്രവേശിച്ച പ്രതിയെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. പൂത്തോള്‍ പുത്തന്‍പുരക്കല്‍ വീട്ടില്‍ റഷീദ് മകന്‍ അബ്ദുല്‍ റസാഖിനെയാണ് ചാവക്കാട് പൊലീസ് ഇന്‍സ്‌പെക്ടര്‍ വിമല്‍. വി. വി യുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാള്‍. തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണറുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം സൈബര്‍ സെല്‍ ഉദ്യോഗസ്ഥരാണ് റസാഖ് ചാവക്കാട് തിരുവത്ര ബീച്ച് പരിസരത്ത് ഉണ്ടെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ചാവക്കാട് പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റെ പരിശോധനക്കിടയില്‍ പ്രതി പോലീസുകാരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. പോലീസുകാരെ തള്ളിമാറ്റി ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ സാഹസികമായാണ് കീഴ്‌പ്പെടുത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. സബ് ഇന്‍സ്‌പെക്ടര്‍ അനില്‍കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ സന്ദീപ് ഏങ്ങണ്ടിയൂര്‍, റോബര്‍ട്ട്, ആദര്‍ശ്, സുബീഷ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.
കാപ്പ നിയമം ലംഘിച്ച് ജില്ലയില്‍ പ്രവേശിച്ച പ്രതിയെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു.
ADVERTISEMENT