വെള്ളറക്കാട്, കടങ്ങോട്, ചിറമനേങ്ങാട് ഗ്രൂപ്പ് വില്ലേജ് ഓഫീസില്‍ സ്ഥിരം വില്ലേജ് ഓഫീസറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷക കോണ്‍ഗ്രസ്സ് കടങ്ങോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ്ണ നടത്തി. ഹൈടെക്ക് വില്ലേജ് ഓഫീസ് എന്ന പേരില്‍ ലക്ഷങ്ങള്‍ ചിലവിട്ട് മോടി പിടിപ്പിച്ച ഓഫീസില്‍ സ്ഥിരം വില്ലേജ് ഓഫീസര്‍ ഇല്ലാത്തത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കര്‍ഷക കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചത്. വില്ലേജ് ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ്ണ കര്‍ഷ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി പി.ടി.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.കെ.സുബ്രഹ്‌മണ്യന്‍ അധ്യക്ഷനായി.
ADVERTISEMENT