ചാവക്കാട് നഗരമധ്യത്തില്‍ ലോറി ബൈക്കില്‍ ഇടിച്ച് അപകടം; ബൈക്ക് യാത്രികന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ബ്ലാങ്ങാട് വൈലിക്കുന്ന് സ്വദേശി ഷാജിയാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. ഉച്ചതിരിഞ്ഞ് മൂന്നു മണിക്കാണ് സംഭവം. ചേറ്റുവ റോഡിലേക്ക് കയറിവന്ന ചരക്ക് ലോറി ഷാജിയുടെ ബൈക്കില്‍ ഇടിച്ച് കയറി ഇറങ്ങുകയായിരുന്നു. പുറകിലെ ടയര്‍ ഷാജിയുടെ ദേഹത്ത് കയറുന്നതിനു മുമ്പ് ചാടി ഇറങ്ങിയതിനാല്‍ ആണ് ഷാജി രക്ഷപ്പെട്ടത്. ചാവക്കാട് പോലീസ് ലോറി കസ്റ്റഡിയിലെടുത്തു.
ADVERTISEMENT