ശ്രീ കാര്‍ത്ത്യായനി ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രത്തിലെ കാര്‍ത്തിക ആറാട്ട് മഹോത്സവത്തിന് കോടിയേറി

എയ്യാല്‍ ശ്രീ കാര്‍ത്ത്യായനി ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രത്തിലെ കാര്‍ത്തിക ആറാട്ട് മഹോത്സവത്തിന് കോടിയേറി. ഏപ്രില്‍ 29നാണ് കാര്‍ത്തിക ആറാട്ട് മഹോത്സവം നടക്കുന്നത്. വ്യാഴാഴ്ച വൈകിട്ട് 5.30 ന് നടതുറന്നതിനു ശേഷം ആചാര്യവരണം ദീപാരാധന എന്നിവ നടന്നു. തുടര്‍ന്ന് ആറാട്ട് എഴുന്നള്ളിപ്പ്, കുളക്കടവില്‍ പൂജ, തിരിച്ചെഴുന്നെള്ളിപ്പ്, കൊടിമര പൂജ, ധ്വജ പൂജ എന്നിവക്ക് ശേഷം ക്ഷേത്രം തന്ത്രി പുലിയന്നൂര്‍ ശ്രീരാജ് അഷ്ടമൂര്‍ത്തി നമ്പൂതിരിപ്പാടിന്റെ പ്രധാന കാര്‍മ്മികത്വത്തില്‍ കൊടിയേറ്റം നടത്തി. മേല്‍ശാന്തി എടമനയില്ലത്ത് കൃഷ്ണന്‍ നമ്പൂതിരി സഹ കാര്‍മ്മിനായി. കൊടിയേറ്റത്തിനും ശേഷം പ്രസാദ ഊട്ട് നടന്നു. വലിയ ആറാട്ടു വരെ ദിവസവും വിശേഷാല്‍ പൂജകള്‍, അറാട്ടെഴുന്നള്ളിപ്പ്, കുളകടവില്‍ പൂജ, ഉത്സവ കഞ്ഞി എന്നിവയും വൈകീട്ട് ക്ഷേത്ര മൈതാനിയില്‍ വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.

ADVERTISEMENT