കോണ്‍ഗ്രസ് ഗുരുവായൂര്‍ മണ്ഡലം കമ്മിറ്റി കെ കരുണാകരനെ അനുസ്മരിച്ചു

27

കോണ്‍ഗ്രസ് ഗുരുവായൂര്‍ മണ്ഡലം കമ്മിറ്റി ലീഡര്‍ കെ കരുണാകരനെ അനുസ്മരിച്ചു. മഞ്ജുളാല്‍ പരിസരത്ത് കരുണാകരന്റെ ഛായാചിത്രത്തില്‍ പുഷ്പാഞ്ജലി അര്‍പ്പിച്ച് ആരംഭം കുറിച്ച അനുസ്മരണ സദസ്സ് മുന്‍ ബ്ലോക്ക് പ്രസിഡണ്ട് ആര്‍ രവികുമാര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ഒ.കെ.ആര്‍ മണികണ്ഠന്‍ അധ്യക്ഷനായി. നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി.ഉദയന്‍, കൗണ്‍സിലര്‍മാരായ കെ.പി.എ റഷീദ്, സി.എസ് സൂരജ്, രേണുക ശങ്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു.