വായനശാലകള്‍ക്ക് പ്രൊജക്ടറും കായിക സമിതികള്‍ക്ക് സ്‌പോര്‍ട്‌സ് കിറ്റും നല്‍കി

20

ഗുരുവായൂര്‍ നഗരസഭയിലെ എ ഗ്രേഡ് വായനശാലകള്‍ക്ക് പ്രൊജക്ടറും കായിക സമിതികള്‍ക്ക് സ്‌പോര്‍ട്‌സ് കിറ്റും നല്‍കി. ചാവക്കാട് ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന ചടങ്ങ് നഗരസഭ ചെയര്‍മാന്‍ എം. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ സായിനാഥന്‍ അധ്യക്ഷനായി. വാര്‍ഡ് കൗണ്‍സിലര്‍ ജ്യോതി രവീന്ദ്രനാഥ്, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പി.സീന, പി.ടി.എ. പ്രസിഡണ്ട് ടി.എസ് ഷെനില്‍ എന്നിവര്‍ സംസാരിച്ചു.