കാട്ടകാമ്പാല്‍ ഗ്രാമ പഞ്ചായത്തില്‍ ഞാറ്റുവേല ചന്തയും കര്‍ഷക സഭയും നടത്തി

38

കാട്ടകാമ്പാല്‍ ഗ്രാമ പഞ്ചായത്തില്‍ ഞാറ്റുവേല ചന്തയും കര്‍ഷക സഭയും നടത്തി. പഞ്ചായത്തിന്റെയും കൃഷി ഭവന്റെയും ആഭിമുഖ്യത്തില്‍ നടന്ന ചന്തയുടേയും കര്‍ഷക സഭയുടേയും ഉദ്ഘാടനം ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി വില്യംസ് നിര്‍വ്വഹിച്ചു. ചെണ്ടുമല്ലി തൈകളുടെ വിതരണം കാട്ടകാമ്പാല്‍ പഞ്ചായത്ത് പ്രസിഡന്റ് ഇ. എസ് രേഷ്മ നിര്‍വ്വഹിച്ചു. വൈസ് പ്രസിഡണ്ട് ബബിത ഫിലോ, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.എസ് മണികണ്ഠന്‍, കൃഷി ഓഫീസര്‍, പഞ്ചായത്ത് മെമ്പര്‍മാര്‍ എന്നിവര്‍ സംസാരിച്ചു.