സ്‌നേഹസാന്ദ്രം – സഹപാഠിക്കൊരു സഹായം പദ്ധതിക്ക് തുടക്കമായി

282

വേലൂര്‍ ഗവ. രാജ സര്‍ രാമവര്‍മ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ സോഷ്യല്‍ സയന്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ സ്‌നേഹസാന്ദ്രം – സഹപാഠിക്കൊരു സഹായം പദ്ധതിക്ക് തുടക്കമായി. നിര്‍ധനരായ സഹപാഠികളെ കണ്ടെത്തി സഹായങ്ങളെത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ജില്ലാപഞ്ചായത്ത് മെമ്പര്‍ ജലീല്‍ ആദൂര്‍ ഉദ്ഘാടനം ചെയ്തു. എസ് എം പി ചെയര്‍മാന്‍ ടി ഡി ദയന്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ എം വി രത്‌നകുമാര്‍, എം പി ടി എ പ്രസിഡന്റ് ഷജീന നാസര്‍, പി കെ ബിന്ദു, പ്രമീള അനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.