ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ബോര്‍ഡ് സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചു

42

ശിഹാബ് തങ്ങള്‍ സ്മാരക ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ബോര്‍ഡ് സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചു. ചാലിശ്ശേരി ഒന്നാം വാര്‍ഡ് പടാട്ട്കുന്ന് നരിമടയില്‍ മുസ്ലിം ലീഗ് പടാട്ട്കുന്ന് ശാഖ ശിഹാബ് തങ്ങളുടെ പേരില്‍ നിര്‍മ്മിച്ച ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ നെയിംബോര്‍ഡാണ് കഴിഞ്ഞ ദിവസം രാത്രി സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചത്. ശാഖ പ്രസിഡന്റ് ആബിദ് ഹുസൈന്‍ തങ്ങള്‍, സെക്രട്ടറി കെ.ടി അലി, കബീര്‍ പാലഞ്ചേരി എന്നിവര്‍ ചാലിശ്ശേരി പോലീസില്‍ പരാതി നല്‍കി. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.