ടി.പി ഉണ്ണികൃഷ്ണന്‍ അനുസ്മരണം നടത്തി

24

ടി പി ഉണ്ണികൃഷ്ണന്‍ സ്മാരക പൗര്‍ണ്ണമി വായനശാല ടി.പി ഉണ്ണികൃഷ്ണന്‍ അനുസ്മരണം നടത്തി. റിട്ടയേര്‍ഡ് ജില്ലാ പഞ്ചായത്ത് ജോയിന്റ് ഡയറക്ടര്‍ പി.കെ വേലായുധന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ പി.വി. രജീഷ് കുമാര്‍ അധ്യഷനായി. കലാസംവിധായകന്‍ അജയന്‍ ചാലിശ്ശേരി, ഗായകന്‍ നിഖില്‍ പ്രഭ, 2023 – 24 അധ്യയന വര്‍ഷത്തിലെ വിവിധ പരീക്ഷകളിലെ വിജയികളേയും ആദരിച്ചു. വായനശാല സെക്രട്ടറി പ്രഭാകരന്‍ കെ കെ അനുസ്മരണ പ്രഭാഷണം നടത്തി. ചാലിശേരി സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഡോ. ഇ.എന്‍ ഉണ്ണികൃഷ്ണന്‍, എന്‍ എസ് എസ് സംസ്ഥാന കോര്‍ഡിനേറ്റര്‍ ഡോ. രഞ്ജിത്ത്, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ലത സല്‍ഗുണന്‍, കേരള സാഹിത്യ അക്കാദമി ചീഫ് ലൈബ്രറിയന്‍ ശാന്ത പി.കെ, വായനശാല ഭാരവാഹികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.