ജി.സി.സി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ഹൗസില്‍ മൈക്ക് സെറ്റ് സ്വിച്ച് ഓണ്‍കര്‍മ്മം നടത്തി

32

ചാലിശേരി ജി.സി.സി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ഹൗസില്‍ മൈക്ക് സെറ്റ് സ്വിച്ച് ഓണ്‍കര്‍മ്മം നടത്തി. ക്ലബ്ബ് വൈസ് പ്രസിഡന്റ് ബഷീര്‍ മോഡേണ്‍ ഉദ്ഘാടനം ചെയ്തു. സി.വി മണികണ്ഠന്‍ അധ്യക്ഷനായി. ക്ലബ്ബ് ഹൗസിന് സൗജന്യമായി നല്‍കിയ മെക്ക് സെറ്റിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം മുഖ്യാതിഥി പി കെ ജിജു എറണാകുളം നിര്‍വ്വഹിച്ചു. ഫുട്‌ബോള്‍ അക്കാദമി താരങ്ങള്‍ക്ക് കേരള പോലീസ് ഫുട്‌ബോള്‍ ക്യാപ്റ്റന്‍ ശ്രീരാഗ് അമ്പാടി, ഫുട്‌ബോള്‍ കോച്ചുമാരായ റംഷാദ്, ഷൈബിന്‍ എന്നിവര്‍ ബോധവല്‍ക്കരണം നടത്തി. രക്ഷാധികരികളായ പി.എസ് വിനു, ബാബു നാസര്‍, നൗഷാദ് മുക്കൂട്ട, എ.സി. ജോണ്‍സന്‍ തുടങ്ങിയവര്‍ സംസാരിച്ചു.