കരുവന്നൂര്‍ കേസ് ; അന്വേഷണ ഏജന്‍സികളുടെ നടപടികളെ രൂക്ഷമായി വിമര്‍ശിച്ച് കെ.വി.അബ്ദുള്‍ ഖാദര്‍

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ പി.എം.എല്‍.എ. കോടതിയുടെ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍, കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നടപടികളെ രൂക്ഷമായി വിമര്‍ശിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.ഇഡി മുന്‍പും രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് വിധേയമായി പലവിധ പ്രചാരണങ്ങള്‍ നടത്തിയിട്ടുണ്ടെന്നും, ഇപ്പോള്‍ നടക്കുന്നതും അത്തരമൊരു വേട്ടയാടലിന്റെ ഭാഗമാണെന്നും അബ്ദുള്‍ ഖാദര്‍ വ്യക്തമാക്കി.ഒരു രാഷ്ട്രീയ പാര്‍ട്ടിയെ കേസില്‍ പ്രതിയാക്കാന്‍ ശ്രമിക്കുന്നത് ജനാധിപത്യ വ്യവസ്ഥയുടെ കടയ്ക്കല്‍ കത്തിവെക്കുന്നതിന് തുല്യമാണ്. കരുവന്നൂര്‍ കേസില്‍ ഇ.ഡി.സ്വീകരിച്ചിരിക്കുന്ന നടപടികള്‍ കേട്ടുകേള്‍വിയില്ലാത്തതാണ്. ഇത്തരം നടപടികള്‍ക്ക് മുന്നില്‍ പാര്‍ട്ടി ഒരു കാരണവശാലും മുട്ടുമടക്കില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു. ഈ കേസിനെ നിയമപരമായി തന്നെ നേരിടുമെന്ന് വ്യക്തമാക്കിയ ജില്ലാ സെക്രട്ടറി, ആവശ്യമെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കുമെന്നും, നിയമപരമായ എല്ലാ മാര്‍ഗ്ഗങ്ങളും ഉപയോഗിച്ച് ഈ രാഷ്ട്രീയ വേട്ടയാടലിനെ പ്രതിരോധിക്കുമെന്നും അബ്ദുള്‍ഖാദര്‍ കൂട്ടിച്ചേര്‍ത്തു.

 

ADVERTISEMENT