കാട്ടകാമ്പാല്‍ മാര്‍ ഇഗ്‌നാത്തിയോസ് ഓര്‍ത്തഡോക്‌സ് പള്ളി പെരുന്നാളിന് കൊടിയേറി. നവംബര്‍ 2,3 തിയ്യതികളിലായാണ് പെരുന്നാളാഘോഷം. ഞായറാഴ്ച രാവിലെ കുര്‍ബാനക്ക് ശേഷം വികാരി ഫാ.ജോസഫ് ചെറുവത്തൂര്‍ കൊടിയേറ്റം നടത്തി. നവംബര്‍ 2ന് വൈകിട്ടു സന്ധ്യാനമസ്‌കാരം , പ്രദക്ഷിണം , ആശീര്‍വാദം എന്നിവയുണ്ടാകും. രാത്രി ദേശക്കാരുടെ ആനയും വാദ്യമേളങ്ങളുമായുള്ള എഴുന്നള്ളിപ്പുകളും നടക്കും.
3-ാം തിയ്യതി രാവിലെ 8.30ന്, പള്ളിയില്‍ മൂന്നിന്മേല്‍ കുര്‍ബാനയുണ്ടാകും. ഉച്ചയോടെ ആരംഭിക്കുന്ന എഴുന്നള്ളിപ്പുകള്‍ വൈകിട്ടു സമാപിക്കും. 4.45ന് പ്രദക്ഷിണം, ആശീര്‍വാദം എന്നിവയ്ക്ക് ശേഷം പൊതുസദ്യയും ഒരുക്കിയിട്ടുണ്ട്. പെരുന്നാളിന് വികാരി ഫാ.ജോസഫ് ചെറുവത്തൂര്‍ , സഹവികാരി ഫാ.ഗീവര്‍ഗീസ് കെ.വില്‍സണ്‍, ട്രസ്റ്റി പി.സി.റെജിമോന്‍ , സെക്രട്ടറി റോഷിന്‍ പി.ജയിംസ് എന്നിവരടങ്ങിയ കമ്മിറ്റി നേതൃത്വം നല്‍കും.



