27.1 C
Kunnamkulam
Friday, July 10, 2026
Home Bureaus Kechery ബാങ്ക് ഭരണ സമിതി തിരഞ്ഞെടുപ്പില്‍ മിന്നുന്ന വിജയം നേടിയ സ്ഥാനാര്‍ത്ഥികള്‍ ആഹ്ലാദപ്രകടനം നടത്തി

ബാങ്ക് ഭരണ സമിതി തിരഞ്ഞെടുപ്പില്‍ മിന്നുന്ന വിജയം നേടിയ സ്ഥാനാര്‍ത്ഥികള്‍ ആഹ്ലാദപ്രകടനം നടത്തി

ചിറനെല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണ സമിതിയിലേക്ക് ഇടതുപക്ഷത്തെയും കോണ്‍ഗ്രസ് വിമത വിഭാഗത്തെയും പരാജയപ്പെടുത്തി മിന്നുന്ന വിജയം നേടിയ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുമായി ആഹ്ലാദപ്രകടനം നടത്തി. കോണ്‍ഗ്രസ് ചൂണ്ടല്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ആഹ്ലാദപ്രകടനം നടത്തിയത്. ആകെ പോള്‍ ചെയ്ത വോട്ടിന്റെ 75 ശതമാനത്തിലേറെ നേടിയായിരുന്നു കോണ്‍ഗ്രസ് ഔദ്യോഗിക വിഭാഗം നയിച്ച യു.ഡി.എഫ് പാനല്‍ വിജയിച്ചത്. ഗ്രാമ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡണ്ട് ടി.ഒ സെബി, എം.എം. അബ്ദുള്‍ ജലീല്‍ യു.വി. അശോകന്‍, ആര്‍.എം. നൗഫല്‍ പി.കെ.പരീത്, പവല്‍ ജോര്‍ജ്ജ്, സി.കെ. ബിജു, ആന്‍സി ജോസഫ്, യശോദ സുരേന്ദ്രന്‍, കെ.എല്‍. പോള്‍സണ്‍, പ്രിയ പ്രകാശന്‍,ജീസണ്‍ ബൈജു, എ.കെ. ഹരിദാസ് എന്നിവരാണ് യു.ഡി.എഫ്. പാനലില്‍ മത്സരിച്ച് വിജയിച്ചത്.വിജയാഹ്ലാദ പ്രകടനത്തിന് കെ.പി.സി.സി. സെക്രട്ടറി സി.സി.ശ്രീകുമാര്‍ കോണ്‍ഗ്രസ് പാവറട്ടി ബ്ലോക്ക് പ്രസിഡണ്ട് സി.ജെ. സ്റ്റാന്റലി, വൈസ് പ്രസിഡണ്ടുമാരായ പി. മാധവന്‍’ ആന്റോ പോള്‍ സെക്രട്ടറി ബാലചന്ദ്രന്‍ പൂലോത്ത്, മണ്ഡലം പ്രസിഡണ്ട് ആര്‍.എം. ബഷീര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കഴിഞ്ഞ ഞായറാഴ്ച്ച നടന്ന കേച്ചേരി സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണസമിതിയിലേക്കും സമാനമായ രീതിയില്‍ കോണ്‍ഗ്രസ്, കോണ്‍ഗ്രസ് വിമത വിഭാഗം സി.പി.ഐ.എം. എന്നി പാനലുകള്‍ മത്സരിച്ചിരുന്നുവെങ്കിലും കോണ്‍ഗ്രസ് ഔദ്യോഗിക വിഭാഗം 75 ശതമാനത്തിലേറെ വോട്ട് നേടി വിജയിച്ചിരുന്നു.

ADVERTISEMENT
error: Content is protected !!