ചൊവ്വല്ലൂര്‍പടിയില്‍ വ്യാപാര സമുചയത്തില്‍ നിന്ന് എന്‍ഫീല്‍ഡ് ബുളറ്റ് മോഷണം പോയതായി പരാതി. ചൊവ്വല്ലൂര്‍പടി തിരിവ് എച്ച്.പി. പെട്രോള്‍ പമ്പിന് സമീപത്തുള്ള ശ്രീകൃഷ്ണ ഷോപ്പിംഗ് എന്‍ക്ലേവില്‍ നിന്നും വെള്ളിയാഴ്ച രാവിലെയാണ് ബുളറ്റ് മോഷണം പോയത്. ആര്‍ത്താറ്റ് സ്വദേശി അനൂപിന്റെ ഉടമസ്ഥതയിലുള്ള
ഗഘ 46ജ 5873 എന്ന രജിസ്‌ട്രേഷന്‍ നമ്പറിലുള്ള ബുളറ്റാണ് മോഷ്ടിച്ചത്. ഗുരുവായൂര്‍ പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി. സമീപത്തെ കെട്ടിടങ്ങളിലെ നിരീക്ഷണ ക്യാമറകള്‍ പരിശോധിച്ചതില്‍ നിന്ന് മോഷ്ടാവ് നടന്നു വരുന്നതിന്റെയും
ബുളറ്റുമായി പോകുന്നതിന്റെയും ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. വാഹനത്തിനെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവര്‍
അടുത്തുള്ള പോലീസ് സ്റ്റേഷനിലോ 9567779680 എന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെടേണ്ടതാണ്.
ADVERTISEMENT